Tuesday, August 25, 2015

വായിക്കപ്പെടാതെപോകുന്ന ഓണസന്ദേശം

വായിക്കപ്പെടാതെപോകുന്ന ഓണസന്ദേശം
തിരുവോണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ചിങ്ങം പിറന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചുരപ്രചാരം നേടിയ കഥകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമപ്പുറമുള്ള നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍ ഒരിക്കലെങ്കിലും ഒന്നുമൂളിനോക്കാത്ത മലയാളികളുണ്ടാകില്ല. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളും, കായ്ച്ചുലഞ്ഞു നില്‍ക്കുന്ന കായ്കനികളും, ഉത്സാഹത്തിമര്‍പ്പോടെ കൊട്ടും കുരവയുമായി ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കേരളവും അവാച്യമായ അനുഭൂതി പകര്‍ന്നു തരുന്നു. ഈ ആഘോഷപ്പുലരികളില്‍ നന്മയുടെ സങ്കല്‍പ ലോകം പീലിവിടര്‍ത്തി നില്‍ക്കുന്ന കാഴ്ച ഹൃദയഹാരിയാകുന്നു.

പണ്ടൊരിക്കല്‍ കേരളക്കര മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു മഹാചക്രവര്‍ത്തിയായിരുന്നു മഹാബലി. പ്രജാക്ഷേമതല്‍പ്പരനും ഐശര്യവാനുമായ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടിലെങ്ങും സന്തോഷവും ഐശര്യവും വിളയാടിയിരുന്നു. ഇതില്‍ അസൂയ പൂണ്ട ദേവന്മാര്‍ ഉപജാപം നടത്തി അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനായി വാമനനെ നിയോഗിച്ചു. എന്നാല്‍ വാമനന്റെ കുതന്ത്രത്തില്‍ പെട്ട് രാജ്യം വെടിയേണ്ടിവന്ന മന്നനാണ് മഹാബലി. ഈരേഴുലോകത്തും അഭയം നല്‍കാതെ വാമനന്‍ അവസാനം അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിക്കളഞ്ഞു. പാതാളത്തേക്ക് പോകുമ്പോള്‍ അനുകമ്പ തോന്നി വാമനന്‍ മഹാബലിയോട് അന്ത്യാഭിലാഷം ചോദിച്ചു. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണുന്നതിനായി കേരളം സന്ദര്‍ശിക്കാനനുവാദം തരണമെന്ന് അദ്ദേഹം വാമനനോട് വരം ചോദിച്ചു. വാമനന്‍ അതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ മഹാബലി തന്റെ ഇരിപ്പിടമായ പാതാളലോകത്തുനിന്നും ഭൂമിയില്‍ കേരളത്തിലെത്തി തന്റെ പ്രജകളെ തൃക്കണ്‍ പാര്‍ക്കുന്ന ദിവസമാണ് തിരുവോണം. ഇതാണ് തിരുവോണവുമായി ബന്ധപ്പെട്ട ഏറെ പ്രസിദ്ധമായ ഐതിഹ്യം.

പ്രവിശാലമായ പ്രദേശത്തിന്റെ അധിപനായ തന്നോട് മൂന്നടി മണ്ണ് ആവശ്യപ്പെടുന്ന ഇവനൊരു സാധു എന്ന ഭാവം അഹങ്കാരത്തിലെത്തുമ്പോള്‍ പ്രജാവത്സനായ ഒരു ഭരണാധികാരിയാണെങ്കില്‍ പോലും ശിക്ഷിക്കപ്പെടാതിരിക്കുന്നില്ല എന്ന പാഠം ഐതിഹ്യത്തെ പ്രഫുല്ലമാക്കുന്നു. മറിച്ചുള്ള കഥകള്‍ ഒരു നന്മയും പ്രസരിപ്പിക്കാന്‍ പ്രാപ്തമല്ലെന്ന് മാത്രമല്ല. അനാര്യോഗകരമായ ചിന്തകള്‍ക്ക് വളം വെക്കുകയും ചെയ്യും. നീതിമാനായ രാജാവിനോട് മഹാ വിഷ്ണു അക്രമം കാണിച്ചുവെന്നതിനു പകരം. എത്ര വലിയ മഹാനായാലും അഹങ്കരിക്കാന്‍ അവകാശമില്ലെന്നും അഥവ അഹങ്കാരം അല്‍പമാണെങ്കില്‍ പോലും വേദനാജനകമായ പര്യവസാനമായിരിക്കുമെന്നും പഠിപ്പിക്കപ്പെടുന്നു.

ഓണം ഇതാ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. ഓണാഘോഷം വര്‍ഷം തോറും പ്രകടനപരതയുടെ കേളികൊട്ടുണര്‍ത്തി കൊട്ടും കുരവയുമായി പൊലിമ കൂട്ടാമ്പോള്‍ മഹാവിഷ്ണുവിന്റെ ശിക്ഷണവും അഗ്‌നിശുദ്ധിക്ക് വിധേയനായ മഹാബലിയും യഥാവിധി വായിക്കപ്പെടാതെ പോകുന്നുവെന്നത് ഖേദകരമത്രെ. അഹങ്കാരം അല്‍പം പോലുമുള്ളവന് മോക്ഷവും സ്വര്‍ഗപ്രവേശവും സാധ്യമല്ലെന്നത്രെ പ്രവാചകന്മാരും പരിവ്രാചകന്മാരും പകര്‍ന്നു തന്ന പാഠം. 

ഭൗതികലോകത്തിന്റെ വീക്ഷണത്തില്‍ എത്രയൊക്കെ കാതം സഞ്ചരിച്ചെന്നു വന്നാലും തന്നിലേയ്ക്കും പ്രകൃതിയിലേയ്ക്കും സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ എല്ലാം നിസ്സാരം. അഹങ്കരിക്കാനുള്ള ഒരു പഴുതും ഇല്ലെന്നര്‍ഥം. അഗ്‌നി വിറക് തിന്നുന്നതുപോലെ അഹങ്കാരം സല്‍കര്‍മ്മങ്ങളെ ചാരമാക്കിക്കളയും എന്നാണ് പ്രവാചക പ്രഭുവിന്റെ ശിക്ഷണം.

ഭാരതത്തിന്റെ രാഷ്ട്ര പിതാവ് ഒരു രാമരാജ്യം വിഭാവന ചെയ്തിരുന്നതായി ചരിത്ര രേഖകളിലൂടെ വായിക്കാന്‍ കഴിയുന്നു. സമ്പല്‍ സമൃദ്ധിയുടെ ദൈവ രാജ്യം വരേണമേ എന്ന പ്രാര്‍ഥനാ ഗീതം ദേവാലയങ്ങളില്‍ പതിവായി ആലപിച്ചു കൊണ്ടേയിരിക്കുന്നു. ആര്‍കൊക്കെ അരോചകമായ വിശേഷമാണെങ്കിലും ഈ ദിവ്യ പ്രഭ പൂര്‍ത്തീകരിക്കപ്പെടുകതന്നെ ചെയ്യുമെന്ന പ്രഖ്യാപനം വിശുദ്ധ വേദത്തിലൂടെ അര്‍ഥശങ്കക്കിടമില്ലാത്ത വിധം വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. മനുഷ്യരെല്ലാവരും വിവിധ ഭാവങ്ങളില്‍ മനസ്സില്‍ താലോലിക്കുന്ന ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളോട് നിഷേധാത്മകമായ നിലപാടില്‍ വര്‍ത്തമാനലോക രാഷ്ട്രീയ പ്രഭുക്കന്മാര്‍ അഭിരമിക്കുമ്പോഴും, സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരു സുവര്‍ണ്ണകാലത്തെ താലോലിക്കാന്‍ മലയാളിക്ക് കഴിയുന്നുവെന്നതില്‍ അഭിമാനിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.

അഗ്‌നിശുദ്ധിക്ക് വിധേയനായ മഹാബലിയും അതില്‍ നിന്നുള്ള മഹിതമായ പാഠവും ഉള്‍കൊള്ളാന്‍ മാലോകര്‍ക്ക് സാധിക്കുമാറാകട്ടെ. എല്ലാവര്‍ക്കും സുഗന്ധപൂരിതമായ ആഘോഷനാളുകളുടെ ഹൃദ്യമായ ആശംസകള്‍.

അസീസ്‌ മഞ്ഞിയില്‍
 ----------------
25.08.2015
ഇസ്‌ലാം ഓണ്‍‌ലൈവിനുവേണ്ടി
  ----------------

അനുബന്ധം :-
ഇസ്ലാം  സ്വീകരിച്ച  ചേരമാന്‍ പെരുമാള്‍ അതിന് ശേഷം എട്ട്  വര്‍ഷം മാതൃകാ യോഗ്യമായി കേരളം ഭരിച്ചു. അത്  കേരള  ചരിത്രത്തിലെ സുവര്‍ണ  കാലമായിരുന്നു. ജാതി  ഭേദം  മറന്ന്  മാനവരെല്ലാം ഒന്ന്  പോലെ ജീവിച്ച , കള്ളവും  ചതിവും ഇല്ലാത്ത, കള്ളപ്പറയും ചെറു നാഴിയുമില്ലാത്ത
(യഥാര്‍ത്ഥ  ഇസ്ലാമിക) ഭരണം.

ശേഷം അദ്ദേഹം  മക്കയിലേക്കു പോയി.  തിരിച്ചു  വന്നില്ല.  അദ്ദേഹത്തിന്‍റെ യഥാർത്ഥ  പേര്  മഹാബലി  എന്നായിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. (Dr. Jamaludeen farooqi എഴുതിയ تاريخ حضارة നോക്കുക ).

മക്കയില്‍ നിന്നുമുള്ള അദ്ദേഹത്തിന്‍റെ തിരിച്ചു വരവിനെ  കേരളത്തിലെ  ജനങ്ങള്‍  പ്രതീക്ഷാ പൂർവ്വം കാത്തിരുന്നു. ഇതാണ്‌  ഓണത്തിന്റെ  യഥാര്‍ത്ഥ  ചരിത്രം.

താഴെ  പറയുന്ന  തെളിവുകള്‍  കൂടി ശ്രദ്ധിക്കുക.

1_ ഓണത്തെ കുറിച്ച്  ഇന്ന്  പ്രചാരത്തിലുള്ള കഥ 17_ ആം നൂറ്റാണ്ടിനു ശേഷം  മാത്രം  ഉണ്ടായതാണ്.  അതിനു  മുമ്പുള്ള  ഒരു  രേഖയിലും ഈ കഥയില്ല.

2_ ആധികാരിക  രേഖകളില്‍  എല്ലാം നാം ആദ്യം  പറഞ്ഞ  ചരിത്രമാണ്  ഓണത്തിന്റെ  തുടക്കമായി പറഞ്ഞിട്ടുള്ളത്.

3_ വില്യം  ലോഗന്‍റെ  മലബാര്‍  മാന്വല്‍ ഈ വീക്ഷണം  സ്ഥാപിക്കുന്നു.

4_ വെട്ടം മാണിയുടെ  പൗരാണിക എൻസൈക്ലോപീഡിയ ഈ അഭിപ്രായത്തിനു മുൻഗണന നൽകുന്നു.

5_ തുഹ്ഫതുൽ മുജാഹിദീനിൽ സൈനുദ്ദീൻ മഖ്ദൂമും ഇങ്ങനെ  തന്നെ  പറയുന്നു.

6_ ഹൈന്ദവ  പുരാണങ്ങളിൽ ഇതു  സംബന്ധിച്ചു വന്ന  കഥകളിലെ വൈരുദ്ധ്യങ്ങൾ കൂടി മനസ്സിലാക്കുമ്പോള്‍ മാത്രമേ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുകയുള്ളു.

ആറാമത്തെ  അവതാരമായ പരശുരാമന്‍  ഉണ്ടാക്കിയ  കേരളം  എങ്ങനെയാണ്  അഞ്ചാമത്തെ  അവതാരമായ വാമനന്‍റെ കാലത്ത്  മഹാബലി  ഭരിക്കുക?

ഒരു യുഗം  കഴിഞ്ഞേ അടുത്ത  അവതാരം  വരികയുള്ളൂ.  ഹൈന്ദവ  കണക്ക്  അനുസരിച്ച്  ഒരു യുഗം  എന്നാല്‍ ഒന്നരലക്ഷം  വർഷങ്ങളാണ്.

7_  ഹൈന്ദവ  പ്രമാണങ്ങളനുസരിച്ചു തിന്മക്കെതിരെയാണ്  അവതാരങ്ങളുണ്ടാകുന്നത്. 9 അവതാരങ്ങളിൽ എട്ടും അങ്ങനെ  തന്നെ.  എന്നാല്‍ ഈ കഥയില്‍ മാത്രം  മഹാബലി  എന്ന  നന്മക്കെതിരെയാണ് വാമനനാവതാരമുണ്ടാകുന്നത്.

8_ ഓണത്തെ  പറ്റി പറഞ്ഞു വരുന്ന മിത്തുകളെല്ലാം ഇസ്ലാമിക  ആശയങ്ങള്‍  ആണ്. മാനവരെല്ലാം  ഒന്ന്  പോലെ  എന്നത്  ഒരു ഇന്ത്യൻ  ആശയമാണെന്നു പറഞ്ഞാല്‍  അതു സ്ഥാപിക്കാൻ ഒരാള്‍ക്കും കഴിയില്ല. 

9_ കള്ളപ്പറയും  ചെറു  നാഴിയും ഖുര്‍ആനിക പ്രയോഗമാണ്.  ويل للمطوفين ഓർക്കുക.

10_ ചേരമാന്‍ പെരുമാളിന്‍റെ യഥാര്‍ത്ഥ പേര്  മഹാബലി  എന്നായിരുന്നു  എന്നറിയുമ്പോൾ എവിടെയാണ്  അട്ടിമറി  നടന്നതെന്നു പകൽ പോലെ  വ്യക്തമാകും.

>>>>>
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളംപറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല
മൂലധനത്തിൻ ഞെരുക്കലില്ല
ആവതവരവർ ചെയ്തുനാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?
കാലിക്കുംകൂടി ചികിത്സചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യർ
സൗഗതരേവം പരിഷ്കൃതരായ
സർവം ജയിച്ചു ഭരിച്ചുപോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ
ഭൂതികെടുക്കാനവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടുചതിച്ചവർ മാബലിയെ
ദാനംകൊടുത്ത സുമതിതന്റെ
ശീർഷം ചവിട്ടിയാ യാചകനും.
അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൽ മതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി
വർണവിഭാഗവ്യവസ്ഥ വന്നു
മന്നിടംതന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കു-
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലിൽ കേറി
തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും
സ്നേഹവും നാണവും കെട്ട രീതി
മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻ വിയർപ്പു ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു
നന്ദിയും ദീനകരുണതാനും
തിന്നുകൊഴുത്തിവർക്കേതുമില്ല.
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ
ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു
സ്ത്രീകളിവർക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു
ആന്ധ്യമസൂയയും മൂത്തുപാരം
സ്വന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോർക്കൊക്കെയടിമപ്പെട്ടു
എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ.
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിനായ് ശ്രമിച്ചിടേണം
ആ മതത്തിനു നാം ചത്തിടേണം
വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.
🍃🍃🤔🍃🍃

0 comments:

Post a Comment

Note: Only a member of this blog may post a comment.